NaseerArt
Wednesday, 17 July 2013
Tuesday, 16 July 2013
കാടിന്റെ വിസ്മയവഴികള്‍
അലഞ്ഞു തിരിയലുകളേക്കുറിച്ച് പിന്നീടെപ്പോഴൊക്കെയോ ചിന്തിച്ചപ്പോള്‍ കാടിന്റെ മൗനമൂകത അതിനുണ്ടായിരുന്നു. വീണുപഴകിയ ഇലമണങ്ങള്‍ക്കിടയിലൂടെയും സുഗന്ധവാഹികളായ കാട്ടുപിച്ചികള്‍ക്കിടയിലൂടെയും നിലാവട്ടം ചോര്‍ന്നൊലിക്കുന്ന ഇലക്കുടകള്‍ക്കു കീഴെക്കൂടിയും കാടിന്റെ വിസ്മയവഴികള്‍ നീണ്ടുപോയി......
താഴ്വാരത്തിലേക്ക് തള്ളിനില്ക്കുന്ന ചെറിയൊരു ഗുഹയിലായിരുന്നു കുമാരനോടൊപ്പം ഒരു വാരം തങ്ങിയത്. മുതുവാന്മാരുടെ രാവുകള്‍ക്കന്ന് തേന്‍സുഗന്ധമുണ്ടായിരുന്നു. തേന്‍ പാതകള്‍ തിരഞ്ഞു വന്നതായിരുന്നു ഞങ്ങള്‍. അല്ലെങ്കിലും കുമാരനോടൊത്തുള്ള എല്ലാ അലച്ചിലുകളിലും ഏതൊക്കെയോ സുഗന്ധങ്ങള്‍ കലര്‍ന്നതായിരുന്നല്ലോ! കാടിന്റെ സുകൃതങ്ങളില്‍ എന്നും തെളിഞ്ഞു നില്ക്കുന്ന ആദിവാസി മുഖം. അതായിരുന്നു എല്ലായ്പ്പോഴും എനിക്ക് കുമാരന്.
മഴ കഴിഞ്ഞുള്ള രാവ്...
ആ ഗുഹയുടെ അരികില്‍ ഇരുന്ന് താഴെ ഇരുളിലേക്ക് നോക്കി വിസ്മയം പൂണ്ട നിമിഷങ്ങള്‍. ആകാശത്തിലെ നക്ഷത്രങ്ങളൊക്കെ തന്നെ താഴെ വീണു പ്രകാശിക്കുന്നു. അത്ഭുതം! അലൗകികമായ ഒരു പ്രഭാവലയം പോലെ. അഗാധവും ദീപ്തവുമായ കാഴ്ച. സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും നടുവിലൂടെയുള്ള പട്ടുനൂല്‍ പാലത്തിലായിരുന്നു ഞാനപ്പോള്‍. അസംഖ്യം മിന്നാമിനുങ്ങുകള്‍ അങ്ങു താഴെ. എല്ലാ വൃക്ഷലതാദികളിലുമിരുന്ന് അവ ആകാശത്തുള്ള നക്ഷത്രങ്ങളൊടൊക്കെ മത്സരിക്കുകയാകാം. അന്നു രാവും അടുത്ത മൂന്ന് രാവുകളിലും നക്ഷത്രങ്ങളോടൊപ്പമായിരുന്നു ഞാനും കുമാരനും കിടന്നുറങ്ങിയിരുന്നത്.
Subscribe to:
Posts (Atom)